വിവാഹത്തിന് മുൻപ്, പെണ്ണിന്റേയും ചെറുക്കന്റേയും പല പൊരുത്തങ്ങളും നോക്കുന്നു. ജാതകം, ജോഡിപ്പൊരുത്തം, വിദ്യാഭ്യാസം, ഉദ്യോഗം, സ്വത്തു വിവരം, കുടുംബപശ്ചാത്തലം എന്നിങ്ങനെ എല്ലാകാര്യങ്ങളും അന്വേഷിക്കുന്നവർ വിവാഹത്തിന് ശേഷമുള്ള ദാമ്പത്യബന്ധത്തെപ്പറ്റി ചിന്തിക്കുന്നില്ല. മാത്രമല്ല വധുവരന്മാർക്ക് വേണ്ട ബോധവൽക്കരണവും നടത്തുന്നില്ല. അതിന്റെ ഫലമായി വിവാഹത്തിനുശേഷം പല ബുദ്ധിമുട്ടുകളുമുണ്ടായി കുടുംബത്തിൽ ഭൂകമ്പം പൊട്ടിപുറപ്പെടുന്നു. ദമ്പതി മാർ വേർപിരിയുന്നു. ഇത്തരം വിവാഹബന്ധ വേർപെടലുകൾ അഥവാ ഡിവോഴ്സുകൾ നമ്മുടെ നാട്ടിലാണ് ഏറ്റവും കൂടുതൽ നടക്കുന്നത്. അതു കൊണ്ടാണ് “മക്കളുടെ വിവാഹത്തിന് നാളും നക്ഷതവും നോക്കുന്ന രക്ഷിതാക്കൾക്ക് അവരുടെ ഭാവിയെ മുന്നിൽ കണ്ടുകൊണ്ട് വൈദ്യപരിശോധനകളും ആകാമല്ലോ' എന്ന അഭിപ്രായം ഇപ്പോൾ പരക്കെയുള്ളത്. വിവാഹത്തിന് മുൻപ് സ്ത്രീ-പുരുഷൻ, രണ്ടുപേരും വൈദ്യപരിശോധന നടത്തേണ്ടത് ഇന്ന് കാലത്തിന്റെ അനിവാര്യതയാണ്. അത് ദാമ്പജീവിതം സന്തുഷ്ടമായി നിലനിർത്തുവാൻ സഹായിക്കും.
എന്നാൽ ഈ സത്യം ഇന്ന് മി വരും മനസ്സിലാക്കുന്നില്ല. ഇക്കാര്യത്തിന് അർഹമായ വില കൽപ്പിക്കാത്തതുകൊണ്ടാണ് ദാമ്പത്യബന്ധത്തിന് യോഗ്യതയില്ലാത്തവർ പോലും തങ്ങളുടെ കുറവുകൾ മറച്ചുവെച്ചു കൊണ്ട് വിവാഹം നടത്തുന്നത്. ഇത് വലിയ കബളിപ്പിക്കലാണ്. പിന്നീട് സത്യം പുറത്ത് അറിയുമ്പോൾ രണ്ട് കുടുംബക്കാരും തമ്മിൽ ശത്രുതയുണ്ടാവുന്നു. അനാവശ്യമായ പല തരം പ്രശ്നങ്ങളും ഉടലെടുക്കുന്നു. അവർ നേരത്തെ ഡോക്ടറുടെ നിർദ്ദേശങ്ങൾ ആരാ അതിരുന്നുവെങ്കിൽ ജീവിതം തക രാതെ രക്ഷപ്പെടുത്താമായിരു ന്നു. പക്ഷേ എങ്ങനെയെങ്കിലും വിവാഹം നടത്തണം, എന്തുവ ന്നാലും പിന്നീട് നോക്കാം എന്ന കടുത്ത ചിന്തയാണ് ഇന്നും ജന ങ്ങൾക്കിടയിലുള്ളത്. പ്രീമാരിട്ടൽ കൗൺസിലിംഗ്' എന്ന വിവാഹ ത്തിന് മുൻപുള്ള ലൈംഗിക-മാനസിക ശാരീകാര്യങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കൂടുതൽ ജോഡികൾ (വധു വരന് നൽകപ്പെടുന്നില്ല. അതിനെക്കു റിച്ച് ചർച്ച ചെയ്യാൻ തന്നെ ലജ്ജിക്കുന്നു. ഇന്റർനെറ്റിൽ കാണുന്ന അവിശ്വസനീയവും തെറ്റായതുമായ വിഷയങ്ങളിൽ അവർ അങ്ങേയറ്റം വിശ്വസിക്കു അത് യഥാർത്ഥജീവിതത്തിന് ഉപകാരപ്രദമാവുന്നില്ല കാരണം പല കുരുക്കുകളുമുണ്ടായി ദമ്പതികൾക്കിടയിൽ മാനസിക വൈഷമ്യങ്ങൾ ഉണ്ടാവുന്നു.
സമൂഹമാധ്യമങ്ങളിൽ കാണുന്ന ഏതൊരു കാര്യവും ശാസ്ത്രീയമായ അറിവാകുന്നില്ല. പല തെറ്റായ വിവരങ്ങൾ ഇവ നൽകുന്നുണ്ട്. അതാണ് യഥാർത്ഥത്തിൽ ജീവി പാത തെറ്റിച്ചുവിടുന്നതും. ലൈംഗിക വിദ്യാഭ്യാസം വേണ്ടാ എന്ന് വാദിക്കുന്നവർ, ദമ്പതികൾക്കിടെ പ്രശ്നങ്ങളുണ്ടായ ശേഷം ഏത് ഡോക്ടറെ സമീപിച്ചാൽ പ്രശ്നപരിഹാരം ലഭിക്കും എന്ന് നെട്ടോട്ടമോടുന്നു. അങ്ങനെയൊരുദുരവസ്ഥ ഉണ്ടാവാതിരിക്കുവാൻ വിവാഹത്തിന് മുമ്പു തന്നെ യഥാവിധിയുള്ള വൈദ്യപരിശോധന അത്യന്താപേ ക്ഷിതമാണ്. സ്ത്രീയും പുരുഷനും രണ്ടുപേരും അത് ചെയ്തേ മതിയാവൂ. താൻ വിവാഹം കഴിക്കാനിരിക്കുന്നയാൾ തന്റെ ജീവിതപങ്കാളിയാവാൻ അനുയോജ്യനാ അനുയോജ്യയോ ആണോ എന്ന് ഡോക്ടർ മൂലം മനസ്സിലാക്കാൻ ആണിനും പെണ്ണിനും ഒരുപോലെ അവകാശമുണ്ട്. അവർ അവൾ യോഗ്യതയുള്ളവരല്ലെങ്കിൽ വിവാഹ ത്തിൽ നിന്ന് പിന്തിരിയാം. അതിലൂടെ വഴക്കും വിവാദങ്ങളും മാനസിക സംഘർഷങ്ങളും ഒഴിവാക്കാനാവും. വിവാഹം കഴിപ്പിച്ചു കൊടുക്കുന്നതുമാത്രമല്ല രക്ഷിതാക്ക ളുടെ ഉത്തരവാദിത്വവും കടമയും. അതിനുശേഷമുള്ള ദീർഘകാല ജീവിതത്തിനായി അടിത്തറയുണ്ടാക്കി കൊടു ക്കേണ്ടതും മാതാപിതാക്കളുടെ കടമയാണ്. “എന്റെ മകളുടെ ജാതകം തരാം നിങ്ങളുടെ മകന്റെ ജാതകം തരൂ എന്ന് സ്വാതന്ത്ര്യത്തോടെ ചോദിക്കുന്ന രക്ഷിതാക്കൾ അതുപോലെ തന്നെ വൈദ്യപരിശോധനയുടെ ഫലങ്ങളും കൈമാറ്റം ചെയ്യണം. ഇത് പ്രാവർത്തികമാക്കിയാൽ മിക്ക വാറും വിവാഹമോചനങ്ങൾ ഒഴിവാക്കാനാവും.
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* വരന് മദ്യപാനശീലം ഉണ്ടോ?
* പുകവലി മറ്റ് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നുണ്ടോ? * എന്തെങ്കിലും
ലൈംഗിക രോഗങ്ങളുണ്ടോ?
* ലൈംഗിക ജീവിതത്തിന് യോഗ്യനാണോ?
* എന്തെങ്കിലും പകർച്ചവ്യാധിക ളുണ്ടോ?
മാനസിക ആരോഗ്യം ഉള്ളയാളാണോ?
* ഹൃദയത്തിന് ബലഹീനതയുണ്ടോ? മുൻപ് എന്തെങ്കിലും തരത്തിലുള്ള വലിയ ശസ്ത്രക്രിയാ ചികിത്സകൾ നടത്തി യിട്ടുണ്ടോ? ഇതുപോലുള്ള എല്ലാ ചോദ്യ ങ്ങൾക്കും ഉത്തരം അന്വേഷിച്ചു കണ്ടുപിടി ചശേഷം വിവാഹം കഴിച്ചാൽ ദാമ്പത്യജീ വിതം വിജയകരമായി തീരും
0 Comments