പട്ടുപോലുള്ള പാദം ആരാണ് ആഗ്രഹിക്കാത്തത്? എങ്കിൽ അതിന് പോംവഴികളുണ്ട്. കൈകളേക്കാൾ കാലിലെ ചർമ്മത്തിനും നഖത്തിനും കട്ടി കൂടുതലാണ്.
അതുകൊണ്ടുതന്നെ വിണ്ടുകീറാനും പൊരിഞ്ഞിളകാനും സാദ്ധ്യതയേറെയാണ്. ഇത് കാലിന്റെ മനോഹാരിത നശിപ്പിക്കുമെന്ന് മാത്രമല്ല ഗുരുതരമായ ആരോഗ്യപ്രശ്ന ങ്ങൾക്കും ഇടയാക്കും.
ഇതിന് പരിഹാരമായി മാസത്തിലൊരിക്കലെങ്കിലും പെഡിക്യൂർ ചെയ്യുന്നത് നല്ലതാണ്. ഇതിനായി ബ്യൂട്ടിപാർലറിൽ പോകണമെന്നില്ല. വീട്ടിലും ചെയ്യാവുന്നതാണ്.
പെഡിക്യൂർ ബ്യൂട്ടി പാർലറിൽ ചെയ്യുമ്പോൾ...
പാർലറിൽ പെഡിക്യൂർ ചെയ്യുന്നതിന് പ്രത്യേക ഉപകരണങ്ങളുണ്ട്. അതിന് ചെറുചൂടുള്ള ലായനിയിൽ പാദങ്ങൾ മുക്കി വച്ച് പ്രവർത്തിപ്പിക്കുന്നു.
ഈ ചികിത്സ പാദങ്ങൾക്ക് മാത്രമല്ല, ശിരസ്സിന് ഉദ്ദീപനങ്ങൾ നൽകുന്നു. ഇതിലൂടെ പാദങ്ങൾക്കാവശ്യമായ രക്തചംക്രമണം നടത്തുകയാണ് ചെയ്യുന്നത്.
തുടർന്ന് പാദങ്ങളിലെ അകത്തെയും പുറത്തെയും വശങ്ങളിലെയും മൃതകോശങ്ങൾ ഉരച്ച് നീക്കുന്നു. അതിനുശേഷം നഖങ്ങളിലെ പാടുകളും മറ്റും നീക്കി ആകൃതി വരുത്തും.
ഈ ട്രീറ്റ്മെന്റിലൂടെ നഖങ്ങളുടെ മഞ്ഞനിറവും പാടുകളുമടക്കം മാറിക്കിട്ടുകയും ചെയ്യുന്നു. ഇതിനൊപ്പം നഖങ്ങൾക്ക് സ്വാഭാവികമായ തിളക്കവും ലഭിക്കുന്നു.
അടുത്ത ഘട്ടമായ മസാജിംഗ് കാലുകളിലെയും പാദങ്ങളി ലെയും ചർമ്മത്തിന് തിളക്കവും മൃദുലതയും നൽകുകയാണ് ചെയ്യുക. നഖങ്ങൾ പൊട്ടിപ്പോകുന്നതും മഞ്ഞളിക്കുന്നതും തടയാൻ നെയിൽംഗ് നർ പുരട്ടുന്നതോടെ പെഡിക്യൂർ ചികിത്സ അവസാനിക്കുന്നു.
പെഡിക്യൂർ വീട്ടിൽ ചെയ്യുമ്പോൾ.
ആദ്യം പാദങ്ങൾ നന്നായി കഴുകി വൃത്തിയാക്കി നെയിൽ പോളീഷ് റിമൂവർ ഉപയോഗിച്ച് മാറ്റുക. നഖം ഷെയ്പ് ചെയ്ത് ചെറുചൂട് വെള്ളത്തിൽ ഒരു നുള്ള് ഉപ്പ്, ഒരു നാരങ്ങയുടെ നീര്,
രണ്ടുതുള്ളി ഡെറ്റോൾ, ഒരു സ്പൂൺ ഗ്ലിസറിൻ, ഒരു സ്പൂൺ ഷാമ്പൂ എന്നിവയും ചേർക്കുക. ഈ ലായനിയിൽ പാദങ്ങൾ ഇരുപത് മിനിറ്റ് മുക്കി വെയ്ക്കണം.
സ്ക്രാപ്പർ (ഫാൻസി സ്റ്റോറുകളിൽ ലഭ്യമാണ്) ഉപ യോഗിച്ച് തൊലിയിലെ മൃതകോശങ്ങൾ മെല്ലെ മാറ്റു ക. പ്യൂമിക് സ്റ്റോൺ ഉപയോഗിച്ച് ഉപ്പൂറ്റിയുടെ വശ ങ്ങൾ നന്നായി ഉരച്ചുകഴുകുക.
വെള്ളത്തിൽനിന്ന് കാലുകൾ പുറത്തെടുത്തശേഷം നഖങ്ങളിലെ അഴുക്കും മറ്റും ബ്രഷുപയോഗിച്ച് വൃത്തിയാക്കാം. നഖങ്ങൾ വെട്ടുമ്പോൾ വശങ്ങളിൽ ആഴത്തിൽ വെട്ടാതിരിക്കാൻ
പ്രത്യേകം ശ്രദ്ധിക്കണം. പാദങ്ങൾ തുടച്ചശേഷം ക്രീം കൊണ്ട് നന്നായി മസാജ് ചെയ്യു ക. എണ്ണമയം ചർമ്മത്തിലേക്ക് പെട്ടെന്ന് വലിച്ചെടു ക്കുന്നതിന് നൈലോൺ സോക്സ് ധരിക്കുക.
ഇങ്ങനെ ചെയ്യുന്നതിലൂടെ ചർമ്മത്തിന് ഭംഗിയും ആരോഗ്യവും ലഭിക്കും.
ഉപ്പുറ്റി കല്ലിൽ ഉരയ്ക്കരുത്
ഉപ്പൂറ്റി വൃത്തിയാക്കാൻ കല്ലിൽ ഉരയ്ക്കുന്ന സ്വഭാവം പല വീട്ടമ്മമാർക്കും ഉള്ളതാണ്. ഇത് നല്ല ശീലമല്ല. ഗുണത്തേക്കാളേറെ ദോഷമാണുണ്ടാവുക. കുളിക്കുമ്പോൾ പലരും ഇങ്ങനെ കല്ലിലും മറ്റും ഉപ്പൂറ്റി ഉരച്ച് കഴുകുന്നത് കണ്ടിട്ടില്ലേ? ഇത് പാടില്ല. കാരണം പാദം ഇതിലൂടെ ക്രമേണ പരുക്കനാവാനും, ഉപ്പൂറ്റി കൂടുതൽ വിണ്ടുകീറാനും ഇടയുണ്ട്. ഇങ്ങനെ വീണ്ടും കീറിയ വിടവിൽ ചെളിയും പൊടിയും മറ്റും കയറാനുള്ള സാദ്ധ്യതയേറുന്നു. ഇത് പാദങ്ങൾക്ക് അഭംഗി മാത്രമല്ല, ചർമ്മരോഗങ്ങൾ തുടങ്ങി മറ്റുപല അസുഖങ്ങൾക്കും കാരണമാകും.
0 Comments