ഏറ്റക്കുറച്ചിലിലൂടെ ഏതാണ്ട് 90% കൗമാരപ്രായക്കാരിൽ ജീവിതത്തിൽ പല ഘട്ടങ്ങളിലായി മുഖക്കുരു ഉണ്ടായിരിക്കും.
ശരീരത്തിലെ സ്നേഹസാവവാഹിനി രോമകൂപവ്യവസ്ഥയെ ബാധിക്കുന്ന ഒരു രോഗമാണ് മുഖക്കുരു. AKME എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ACNE ഉത്ഭവിച്ചത്.
മുഖക്കുരുവിനെ സാധാരണ അറിയപ്പെടുന്നത് ആ എന്നും വൈറ്റ് ഹെഡ്സ്, ബ്ലാക്ക് ഹെഡ്സ്, കോമിഡാൻസ് എന്നീ പേരുകളിലുമാണ്.
സ്നേഹഗ്രന്ഥി രോമകൂപങ്ങൾ ചേരുന്ന ഭാഗത്താണ് മുഖക്കുരു ഉണ്ടാകുന്നത്. അതുകൊണ്ടു തന്നെ നെറ്റി, നെഞ്ചിന്റെ മുകൾഭാഗം,
തോളിന്റെ പുറകുവശം എന്നീ സ്ഥലങ്ങളിൽ കാണപ്പെടാറുണ്ട്. മുഖക്കുരു ഉണ്ടാകുന്ന രോഗികളിൽ ചർമ്മത്തിൽ എണ്ണമയം നൽകുന്ന കൊഴുപ്പുകളുടെ മിശ്രിതമാണ് സ്നേഹസവം(SEBUM).
അതിന്റെ വർദ്ധനവാണ് ഇതിന് കാരണം
മുഖക്കുരു രൂപം കൊള്ളുന്നതിന് മൂന്ന് കാരണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എണ്ണ ഗ്രന്ഥികൾ, ഹോർമോണുകൾ, രോഗാണുക്കൾ എന്നിവയാണത്.
പ്രായപൂർത്തി ആകുമ്പോൾ മുതൽ ശരീരത്തിൽ രൂപം കൊള്ളുന്ന ഹോർമോണുകൾ തമ്മിൽ പല പ്പോഴും സംതുലനമായി കൊള്ളണമെന്നില്ല.
ചില തിൽ പല ഹോർമോണുകൾ കൂടിയും മറ്റുചില ഹോർമോണുകൾ കുറഞ്ഞും കണ്ടു വരുന്നു. ഹോർമോണുകൾ ഉയർന്ന തോതിൽ വരുമ്പോൾ എണ്ണ ഗ്രന്ഥികൾ പ്രകോപിക്കപ്പെടുകയും
കൂടുതൽ കൊഴുപ്പ് സ്രവിക്കാൻ ഇടവരുകയും ചെയ്യുന്നു.
OESTROGEN ഹോർമോൺ ചെറിയ അളവിൽ എണ്ണ ഗ്രന്ഥികളിൽ നിന്നും കൂടുതൽ സ്രാവം പുറതള്ളുവാൻ സഹായിക്കുന്നത് മൂലമാണ് മുഖക്കുരു രൂപീകരണം ചെയ്യുന്നത്.
ഈ ഹോർമോണുകൾ ഉയർന്ന അളവിൽ ദീർഘനാൾ പ്രവർത്തിക്കുമ്പോൾ കൂടുതൽ പുരുഷ ഹോർമോൺ ഉണ്ടാവുകയും മുഖക്കുരുവിന് ഇടവരുത്തുകയും ചെയ്യുന്നു.
സാധാരണ പുരുഷന്മാരിൽ ഉള്ള ഹോർമോണിന്റെ ആറിൽ ഒന്ന് തോതിൽ പുരുഷ ഹോർമോൺ സ്ത്രീകളിൽ ഉണ്ട്. അതുകൊണ്ടാണ് ആൺകുട്ടികളിലും പെൺകുട്ടികളിലും
ഏകദേശം ഒരു പോലെ മുഖക്കുരു കണ്ടുവരുന്നത്. കൗമാരപ്രായത്തിലാണ് മുഖക്കുരു കൂടുതലായി കാണപ്പെടുന്നത്. പെൺകുട്ടികളിൽ ആർത്തവത്തോടെയാണ് മുഖക്കുരുകാണുന്നത്, ഓരോ ആർത്തവ സമയത്തും കൂടുതലായാണ്.
ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നീ ഹോർമോണുകൾ ഉണ്ടാക്കുന്ന താൽക്കാലിക വ്യതിയാനം. ചില ഔഷധങ്ങൾ ഉപയോഗിക്കുന്നവരിൽ മുഖക്കുരു കൂടുതലായി ഉണ്ടാകാറുണ്ട്.
ചിലതരം ലേപനങ്ങളുടെ തുടർച്ചയായ ഉപയോഗവും, ചൂടും പൊടിപടലങ്ങളും ഉള്ള കാലാവസ്ഥകളിലും മുഖക്കുരു കൂടുതലായി കണ്ടുവരുന്നു.
ആദ്യഘട്ടത്തിൽ കാണപ്പെടുന്ന ചെറിയ ചുവപ്പു കുരുക്കൾ, ചുറ്റും ചുവന്ന കുരുപ്പുള്ളവ, ചലം നിറഞ്ഞ കുരുപ്പുകൾ, മുഴയും സിസ്റ്റുകളും ഉള്ളവ എന്നിങ്ങനെ വേർതിരിക്കാവുന്നതാണ്.
ഇതിൽ ചലം നിറഞ്ഞ കുരുപ്പുകൾ, മുഴകൾ,സിസ്റ്റുകൾ, കലകളും ഉള്ള തരത്തിൽ കാണപ്പെടുന്ന കുരുപ്പു കൾ ഗൗരവമുള്ളതായി പരിഗണിക്കാം.
പൊതുചികിത്സാ തത്ത്വങ്ങളിൽ ഒന്നാമതായി വേണ്ടത് രോഗി രോഗത്തെക്കുറിച്ച് ബോധവാനായാരിക്കുക എന്നതാണ്. വെറുമൊരു സൗന്ദര്യപ്രശ്നം മാത്രമായി മുഖക്കുരുവിനെ പരിഗണിക്കാതിരിക്കുക.
മുഖക്കുരുവിന് ഹേതുവായ എല്ലാ എണ്ണമയങ്ങളും സൗന്ദര്യവസ്തുക്കളും ഒഴിവാക്കുക തന്നെ വേണം. തലയിൽ എണ്ണതേച്ച് കുളിച്ചശേഷം എണ്ണമയമില്ലാതെ മുടി ഉണക്കി സൂക്ഷിക്കുന്നതാണ് നല്ലത്.
കൊഴുപ്പ് കലർന്ന ഭക്ഷണം, ചോക്ലേറ്റ്, പൊരിച്ച ഭക്ഷണപദാർത്ഥം എന്നിവ ശരീരത്തിൽ കൊഴു പ്പിന്റെ അംശം വർദ്ധിപ്പിക്കും. ഏതെങ്കിലും പ്രത്യേക ഭക്ഷണപദാർത്ഥങ്ങൾ മുഖക്കുരു വർദ്ധി പ്പിക്കുന്നതായി തോന്നുകയോ അനുഭവപ്പെടു കയോ ചെയ്താൽ അത്തരം ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കുന്നത് അഭികാമ്യം ആയിരിക്കും.
മുഖക്കുരുവും മാനസികസംഘർഷങ്ങളും തമ്മിൽ നേരിട്ട് ബന്ധമില്ലെങ്കിലും മാനസിക പ്രശ്നങ്ങളും വികാര വിചാരങ്ങളും ഹോർമോണുകളുടെ ഉൽപ്പാദനത്ത വർദ്ധിപ്പിക്കുകയും അതുവഴി എണ്ണ ഗ്രന്ഥികളിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു.
എല്ലാവിധ ചർമ്മ ചികിത്സകളും മുഖ്യമായി ചർമ്മം ശുചിയായി സംരക്ഷിക്കുകയാണ് വേണ്ടത്. എണ്ണമയമുള്ള ലേപനങ്ങൾ ഒഴിവാക്കുന്നതോടൊപം തന്നെ ക്ഷാരം കുറഞ്ഞ സോപ്പുകളോ മിശ്രിത ങ്ങളോ ഉപയോഗിക്കുന്നതാണ് നല്ലത്. പലതവണ മുഖം കഴുകി എണ്ണമയം ഇല്ലാതാക്കുന്നത് മുഖക്കുരു ഉണ്ടാകാതിരിക്കാനും വർദ്ധിപ്പിക്കാതിരിക്കാനും സഹായകരമാണ്.
മുഖക്കുരുവിനോടൊപ്പം വേദനയുണ്ടെങ്കിൽ തുണി ചൂടുവെള്ളത്തിൽ മുക്കി ദിവസം നാലോ അഞ്ചോ തവണ ചൂടുകൊടുക്കുന്നതും ആവി കൊടുക്കുന്നതും ഇതിന്റെ കാഠിന്യം കുറയാൻ സഹായിക്കും.
മുഖക്കുരു ഉള്ള സ്ഥലത്ത് കരമമർത്തുന്നതും ഞെക്കിപ്പൊട്ടിക്കുന്നതും ചൊറിയുകയും ചെയ്യുന്നത് വൃത്തികേടാകാനേ സഹായിക്കുകയുള്ളു.
മുഖക്കുരുവിന് മരുന്ന് കഴിച്ചുള്ള ചികിത്സ ആവശ്യമാണ്. ചില രക്തപരിശോധനകൾ മുൻകരുതലായി നടത്തേണ്ടതുണ്ട്. പൊതു ചികിത്സയോടൊപ്പം തന്നെ രോഗിയുടെ ശാരീരിക, മാനസിക ലക്ഷണങ്ങളുടെയും രോഗത്തിന്റെ കാഠിന്യം എന്നിവയുടെ അടിസ്ഥാനത്തിൽ ഹോമിയോപ്പതി ചികിത്സ ഏറെ ഫലപ്രദമാണ്.
മുഖക്കുരു പോലുള്ള രോഗങ്ങളുടെ കാര്യത്തിൽ ധാരാളം അബദ്ധധാര ണകൾ നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് വിദഗ്ദ്ധരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കേണ്ടത് ഈ രോഗത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യം ഉള്ളതാണ്.
0 Comments