മുടി കൊഴിച്ചിലോ പരിഹാരമുണ്ട്.Hair Care Tips

 മുടിയഴകിന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണം അത്യാവശ്യമാണ്മുടിനാരുകൾക്ക് കരുത്ത് നൽകുന്നതും പിളരാതിരിക്കാൻ സഹായിക്കുന്നതും പ്രോട്ടീൻ ഘടകമാണ്മത്സ്യംമാംസംപാൽധാന്യങ്ങൾ എന്നിവയിലൂടെ ആവശ്യമായ പ്രോട്ടീൻ ലഭിക്കും.



സ്ത്രീസൗന്ദര്യത്തിൽ തലമുടിക്ക് ഏറെ പ്രാധാന്യമുണ്ട്. 

ആകർഷണീയമായ ഹെയർ സ്റ്റൈലുകൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാൻ സഹായിക്കും. 

ഹെയർസ്റ്റൈലുകൾ പരീക്ഷിക്കുന്നതിനോടൊപ്പം തലമുടിയുടെ സംരക്ഷണവും ശ്രദ്ധിക്കേണ്ടതുണ്ട്. 

മുടിയുടെ സംരക്ഷണത്തിന് ഷാമ്പുവും ഹെന്നയുമൊക്കെആവാം. പക്ഷേ അതിനുമുമ്പ് മുടിയഴകിന്റെ ആദ്യപടി ഓർത്തിരിക്കണം. 

ശരീരംപോലെ തലമുടിയും സുന്ദരമായിരിക്കാൻ പോഷകങ്ങൾ ആവശ്യമാണ്. ആരോഗ്യമുള്ള തലമുടിയുടെ അടിസ്ഥാനവും ഇതാണ്. 

മുടി നാരിന്റെ നാലിലൊരു ഭാഗവും വെള്ളമാണ്. ധാരാളം ശുദ്ധജലവും മറ്റ് പാനീയങ്ങളും മുടിയുടെ വളർച്ചയ്ക്ക് കൂടിയേ തീരു. 

വെള്ളം ധാരാളം കുടിക്കുമ്പോൾ തലമുടിക്ക് തിളക്കവും അഴകുമുണ്ടാകും. മുടിയുടെ നിർമ്മാണ വസ്തു തന്നെ പ്രോട്ടീനാണ്. 

അതുകൊണ്ടുതന്നെ മുടിയഴകിന് പ്രോട്ടീൻ അട ങ്ങിയ ഭക്ഷണം അത്യാവശ്യമാണ്. മുടിനാരുകൾക്ക് കരുത്ത് നൽകുന്നതും പിളരാതിരിക്കാൻ സഹായിക്കുന്നതും പ്രോട്ടീൻ ഘടകമാണ്. 

മത്സ്യം, മാംസം, പാൽ, ധാന്യങ്ങൾ എന്നിവയിലൂടെ ആവശ്യമായ പ്രോട്ടീൻ ലഭിക്കും. മുടിയിലേക്ക് ഓക്സിജൻ എത്തിക്കുന്നത് അയേൺ ആണെന്ന് ഓർക്കുക. 

ഇരുമ്പിന്റെ അംശം കു ഞ്ഞാൽ കീഴറ്റം ശുഷ്കമാകും. ഇലക്കറികൾ, ചുവന്ന മാംസം, അയേൺ സപ്ലിമെന്റുകൾ എന്നിവയിലൂടെ ഇരുമ്പ് ധാരാളമായി ലഭിക്കും. 

മുടിയുടെ വളർച്ചയ്ക്കും നല്ല നിറം കിട്ടാനും അറ്റം പിളരാതിരിക്കാനും വിറ്റാമിൻ എ, ബി, സി ആവശ്യമാണ്.



മുടി കൊഴിച്ചിൽ എങ്ങനെ തടയാം

മുടികൊഴിച്ചിലും താരനും പൊതുവേ സ്ത്രീകളെ അലട്ടുന്ന പ്രശ്നമാണ്. സ്ത്രീകൾക്ക് ഉണ്ടാവാറുള്ള വിളർച്ചയും മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. 
ചുവന്ന രക്താണുക്കളുടെ കുറവാണ് വിളർച്ചയ്ക്ക് ഇടയാക്കുന്നത്. ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിനാണ് ശരീരാവയവങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നത്. 
ഹീമോഗ്ലോബിന്റെ കുറവ് വിളർച്ചയ്ക്കും ആരോഗ്യക്കുറവിനും കാരണമാകുന്നു.

വിളർച്ചയ്ക്ക് മൂന്ന് തരങ്ങളാണുള്ളത്. ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്നതാണ് അയേൺ ഡെഫിഷ്യൻസി (അനീമിയ) എന്നുപറയുന്നത്. 
സ്ത്രീകളിൽ ആർത്തവസമയത്ത് രക്തം നഷ്ടപ്പെടുന്നതും ഇതിലേക്ക് നയിക്കും. ചെമ്പിന്റെ കുറവ് മൂലം വരുന്ന വിളർച്ചയാണ് കോപ്പർ ഡെഫിഷ്യൻസി അനീമിയ. 
വിറ്റാമിൻ ബി12 ന്റെ കുറവ് പെർണിഷ്യസ് അനീമിയയ്ക്ക് ഇടയാക്കും. മുടി കൊഴിച്ചിൽ, ക്ഷീണം, വിളർച്ച, നഖാകൃതിയിൽ വ്യത്യാസം, മുടിയുടെ നിറംമാറ്റം, ഡിപ്രഷൻ 
എന്നിവയൊക്കെ അനീമിയയുടെ ലക്ഷണങ്ങളാണ്. വിറ്റാമിൻ സിയുടെ കുറവും ചായ കാപ്പി എന്നിവയുടെ അമിത ഉപയോഗവും വിളർച്ചയ്ക്ക് കാരണമാകും. 
അയേണിന്റെ അളവ് കുറയുന്നതും കൂടുന്നതും മുടികൊഴിച്ചിലിന് വഴിതെളിയിക്കും. അരി, ഗോതമ്പ് എന്നിവ ശരീരത്തിലെ അയേണിന്റെ അളവ് കൂട്ടാൻ സഹായിക്കും.

തലമുടിക്ക് നിറം നൽകുന്ന മെലാനിൻ എന്ന പിഗ്മെന്റ് രൂപപ്പെടുത്തുന്നതിൽ ചെമ്പിന് പങ്കുണ്ട്. ധാന്യങ്ങൾ, നട്ട്സ് തുടങ്ങിയവയിൽ ചെമ്പിന്റെ അംശം ധാരാളമുണ്ട്. 
നാൽപ്പത് വയസ്സിനുമേൽ പ്രായമുള്ളവരിൽ വിറ്റാമിൻ ബി 12 ന്റെ കുറവ് മൂലം പെർണീഷ്യസ് അനീമിയ ഉണ്ടാകാറുണ്ട്. പെട്ടെന്നുണ്ടാകുന്ന മുടി കൊഴി ച്ചിൽ, ഭാരക്കുറവ്, 
വിളർച്ച, ഡിപ്രഷൻ, ക്ഷീണം, മുടിയുടെ നിറംമാറ്റം, വിശപ്പില്ലായ്മ എന്നിവയാണ് ലക്ഷണങ്ങൾ പറയുന്നത്. പാൽ, വെണ്ണ, തൈര് എന്നിവ വിറ്റാമിൻ ബി 12 ന്റെ സ്രോതസ്സുകളാണ്.

ഷാംപൂ അടിക്കടിമാറിയിടുന്നതും മുടിയിൽ എണ്ണയിടാത്തതും മുടി കൊഴിച്ചിലിന് കാരണമാകും. കുളി കഴിഞ്ഞ് തലമുടി ഉണങ്ങുന്നത് വരെ കാത്തുനിൽക്കാൻ സമയമില്ലാത്തവർ 
അതേ നനവോടെ മുടികെട്ടിവയ്ക്കാറില്ലേ? നനവോടെ കെട്ടിവയ്ക്കുന്നത് കൊണ്ട് ദുർഗന്ധം ഉണ്ടാകുമെന്ന് മാത്രമല്ല, പൂപ്പൽ ബാധയ്ക്ക് കാരണമാവുകയും ചെയ്യും. 
മുടി പൊട്ടിപ്പോകുകയും കൊഴിയുകയും ചെയ്യും.




ചെയ്യാൻ പാടില്ലാത്തതും ചെയ്യാവുന്നതും

നനഞ്ഞ മുടി ചീപ്പ് ഉപയോഗിച്ച് ചീകരുത്. ഇതിന് തലമുടി കൊഴിയുന്നതിന് ഇടയാക്കും. 
ആവശ്യത്തിൽ കൂടുതൽ മുടി ചീകയുമരുത്.

 കവറിംഗുള്ള ഹെഡ് ബാൻഡുകൾ മുടി ത്തുമ്പിൽ ശക്തിയായി ഉറപ്പിക്കരുത്. അത് മുടി മുറിഞ്ഞുപോകാനും കൊഴിച്ചിലിനും കാരണമാകും.

മുടിയിലെ ഉടക്ക് മാറ്റാൻ തടികൊണ്ടുള്ള ചീപ്പ് ഉപയോഗിക്കുന്നതാണ് ഉത്തമം.

 രാത്രി കിടക്കുന്നതിനുമുമ്പ് തലമുടി മൃദുവായി ചീകുന്നത് രക്തയോട്ടത്തിന് സഹായിക്കും

 
ഫാബ്രിക് സ്ക്രബുകൾ അയഞ്ഞ രീതിയിൽ തലമുടിയിൽ ഉറപ്പിക്കുന്നതാണ് നല്ലത്.

തലമുടിയുടെ നീളം കുറയ്ക്കുന്നത് മുടികൊഴിച്ചിൽ തടയാൻ സഹായകമാണ്. 
ഒന്നോ രണ്ടോ മാസം കൂടുമ്പോൾ തുമ്പുവെട്ടി ലെവൽ ചെയ്യുന്നത് വളർച്ച വേഗത്തിലാക്കാൻ സഹായിക്കും.

ആഴ്ചയിൽ ഒരു ദിവസമെങ്കിലും കേശപരിചരണത്തിനായി മാറ്റിവയ്ക്കണം. ചെറുതായി ചൂടാക്കിയ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നല്ലതാണ്. 
തേയില തിളപ്പിച്ച വെള്ളം ഉപയോഗിക്കുന്നത് മുടിയുടെ തിളക്കം നിലനിർത്തും.

മഴക്കാലത്ത് ആഴ്ചയിലൊരിക്കൽ ഹെന്ന ഉപയോഗിക്കാം. ഉത്തമമായൊരു കണ്ടീഷണറായ ഹെന്ന മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും.

മുട്ടയുടെ വെള്ള തലയിൽ തേയ്ക്കുന്നത് തലമുടിക്ക് ആവശ്യമായ പ്രോട്ടീൻ നൽകും. മുടി കൊഴിയുന്നത് നിയന്ത്രിക്കാനും ഉള്ള മുടി ഒതുങ്ങി യിരിക്കാനും ഇത് സഹായിക്കും.

മുടി കൊഴിച്ചിൽ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് ഒലിവെണ്ണ ഉപയോഗിക്കുക എന്നത്. 
രണ്ട് സ്പൂൺ ഒലിവെണ്ണ, അരക്കപ്പ് തൈര്, കറ്റാർ വാഴയുടെ ഒരില, മുട്ട എന്നിവയെല്ലാം മിക്സ് ചെയ്ത് ആദ്യം തലയിൽ മസാജ് ചെയ്യുക. 
ഒരു മണിക്കൂറിന് ശേഷം മൈൽഡ് ഷാംപുവോ ചീവ യ്ക്കാപ്പൊടിയോ ഉപയോഗിച്ച് തലമുടി കഴുകുക. ആഴ്ചയിൽ രണ്ടുതവണ ഇങ്ങനെ ചെയ്യണം.

Post a Comment

0 Comments

Pages