സാരിക്ക് മാച്ചാകുന്ന ബൗസ് വേണം.
മാത്രമല്ല, കൃത്യമായ അളവിലും രൂപത്തിലും ആയിരിക്കണം ബ്ലൗസ് സ്റ്റിച്ച് ചെയ്യേണ്ടത്.
മുന്താണിയുടെ ലെംഗ്ത് ആവശ്യത്തിലധികം നീണ്ടുപോകാതിരിക്കാൻ ശ്രദ്ധിക്കണം.
ബോഡിഷേപ്പിന് അനുസരിച്ച് ഷേപ്പായിട്ടും പെർഫെക്ടായിട്ടും സാരിയുടുക്കാൻ പഠിക്കുക.
പ്ലീറ്റ്സ് കൃത്യമായ അളവിലെടുക്കണം, പ്ലീറ്റ്സിൽ മടക്കുകൾ കാണുന്നുവെങ്കിൽ ആ ഭാഗം നന്നായി അയൺ ചെയ്തശേഷം സാരി ഉടുക്കുക.
സാരിയുടെ മുന്താണി വലതുഭാഗത്തു നിന്നും ഇടത്തേയ്ക്ക് ഷോൾഡർ ഭാഗത്തേ യ്ക്കിടുമ്പോൾ മാലയും മറ്റും മറച്ച് കഴുത്തിനോട് കൂടുതൽ അടുപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
മുന്താണി സെക്യുർ ചെയ്യാം. പിൻ ആശ്യമെങ്കിൽ അത് കൃത്യമായും ഭംഗിയായും പുറത്തുകാണാത്ത രീതിയിലും പിൻ ചെയ്യുക.
ചെരുപ്പ് ധരിച്ചതിനുശേഷമുള്ള ഹൈറ്റ് അനുസരിച്ച് സാരിയുടുക്കുക.
0 Comments