മുഖം കഴിഞ്ഞാൽ ആദ്യം ശ്രദ്ധയിൽപ്പെടുന്നത് കൈവിരലുകളാണ്. അതിന്റെ മനോഹാരിത സ്ത്രീയുടെ അഴകും ആകർഷണീയതയും കൂട്ടും എന്ന കാര്യത്തിൽ തർക്കമില്ല. അതുകൊണ്ടാണ് നെയിൽ പോളിഷുകൾക്ക് ഫാഷൻ വേൾഡിൽ പ്രഥമ സ്ഥാനം ലഭിക്കുന്നത്.
ഫാഷൻ ഭ്രമത്തിന്റെ ഏറ്റവും ആകർഷകമായ ഘടകമാണ് നഖങ്ങളുടെ ഭംഗി. ഏത് സ്ത്രീയെയും സുന്ദരിയാക്കുന്നതിൽ ഏറ്റവും പ്രധാനമാണ് വിരലുകളുടെ ഭംഗി. മുഖം കഴിഞ്ഞാൽ ആദ്യം ശ്രദ്ധയിൽപ്പെടുന്നത് കൈവിരലുകളാണ്. അതിന്റെ മനോഹാരിത സ്ത്രീയുടെ അഴകും ആകർഷണീയതയും കൂട്ടും എന്ന കാര്യത്തിൽ തർക്കമില്ല. അതു കൊണ്ടാണ് നെയിൽ പോളിഷുകൾക്ക് ഫാഷൻ വേൾഡിൽ പ്രഥമ സ്ഥാനം ലഭിക്കുന്നത്. മൂവായിരം വർഷങ്ങൾക്ക് മുമ്പ് ചൈനയിലാണ്. ബീ വാക്സ്, മുട്ട വെള്ള, ജലാറ്റിൻ, വെജിറ്റബിൾ മിശ്രിതം, അറബി പശ എന്നിവ ചേർത്താണ് ആദ്യകാലങ്ങളിൽ നെയിൽ പോളിഷുകൾ ഉണ്ടാക്കിയിരുന്നത്. എന്നാൽ ആധുനിക ലോകം നെയിൽ പോളിഷുകൾ ഉണ്ടാക്കാൻ ഇവയ്ക്ക് പകരം കെമിക്കലുകൾ മാത്രമാണ് ഉപയോഗിക്കുന്നത്.ക്രോമിയം ഓക്സൈഡ്,ഫോറോസിഡെൻ, സ്പാനിക് ഓക്സൈഡ്, അയൺ ഓക്സൈഡ്, കരാമിൻ, മാംഗനീസ്, അൾട്രാമറൈൻ മിശ്രിതം അലുമിനിയം പൗഡർ, മൈക്ക, ഓക്സിക്ളോറൈഡ് തുടങ്ങിയ രാസവസ്തുക്കൾ പല അനുപാതങ്ങളിൽ മിക്സ് ചെയ്താണ് വ്യാവസായിക അടിസ്ഥാനത്തിൽ നെയിൽ പോളിഷ് ഉണ്ടാക്കുന്നത്. ഇതിന്റെ കട്ടി കൂട്ടാൻ തിക്കനിംഗ് സെല്യൂഷനായ സ്റ്റിറാ ക്ളോണിയം, ഹൈഡ്രോ ടൈറ്റ് പോലുള്ളവയും ചേർക്കുന്നു. വിവിധ നിറങ്ങൾ കിട്ടാൻ ഇവയിലെ പല രാസവസ്തുക്കളും മാറി മാറി ഉപയോഗിക്കുന്നു. സുഗന്ധവും തിളക്കവും ലഭിക്കാൻ മറ്റ് കെമിക്കലുകളും ഉപയോഗിക്കുന്നു.
ഫൗണ്ടഷൻ നിർബന്ധം
ഫൗണ്ടേഷനായി എന്തെങ്കിലും ക്ളീനിംഗ് സെല്യൂഷൻസ് ഉപയോഗിക്കാതെ നെയിൽ പോളിഷ് ഉപയോഗിക്കാൻ പാടില്ല. ജലത്തിന്റെ മാതൃകയിൽ ഉള്ളതോ അല്ലെങ്കിൽ വെളുത്ത നിറമുള്ളതോ ആയ പോളിഷുകളാണ് ഫൗണ്ടേഷനായി ഉപയോഗിക്കുന്നത്. അത് നഖത്തിന്റെ ബലം കൂട്ടുകയും പാടുകളും നഖത്തിലെ വരകളും ഒടിവുകളും ചതവുകളും മായ്ക്കകയും നികത്തി എടുക്കുകയും ചെയ്യുന്നു. ഇതിനെക്കാൾ പ്രധാനമായി ഇവ പോളിഷിൽ നിന്നുള്ള അലർജി ഒഴിവാക്കാൻ വളരെ അത്യാവശ്യമായ ഒന്നാണ്. നെയിൽ പോളിഷ് എളുപ്പം ഉണങ്ങാനും നഖത്തിന്റെ പല രീതിയിൽ പതിയാതിരിക്കാനും ഫൗണ്ടേഷൻ സഹായിക്കുന്നു.
പോളിഷുകളിൽ റോയൽ റെഡ്
അരംഭകാലത്തെ പോളിഷുകളിൽ പ്രഥമ സ്ഥാനം വഹിക്കുന്നത് ചുവന്ന കളറാണ്. ലോക വ്യാപകമായി ഏറ്റവും കൂടുതൽ ആരധകർ ഉള്ളത് ചുവന്ന നെയിൽ പോളീഷുകൾക്കാണ്. അത് കഴിഞ്ഞാൽ പിങ്ക്, പർപ്പിൾ, ബ്ളാക്ക് എന്നിവയാണ് ഏറ്റവും ജനപ്രീയം. ഈ കളറുകളിലെല്ലാം ഗ്ളിസറിൻ കണ്ടന്റുകൾ ചേരുമ്പോൾ അവ കൂടുതൽ ആകർഷമാകുന്നു. സാധാരണ ഗ്ളിറ്റർ ഗോൾഡ്, ഗ്ളിറ്റൽ സിൽവർ എന്നിവയാണ് ലോകവ്യാപകമായ ഫാഷൻ ട്രെൻഡുകൾ . ഇതിന്റെ വൈവിധ്യം അനുസരിച്ച് വിലയും വ്യത്യാസം വരുന്നു. ഏറ്റവും കൂടിയ റെയ്ഞ്ചിലുള്ള നെയിൽ പോളിഷുകളുടെ ചെറിയ ബോട്ടിലിനുപോലും 4600 രൂപക്ക് മുകളിൽ വിലയുണ്ട്. സാഷേ പാക്കിൽ ലഭിക്കാത്ത ഏക കോസ്മെറ്റിക് ഐറ്റം കൂടിയാണ് നെയിൽപോളിഷ്. ഓരോ രാജ്യത്തും അതിന്റെ സംസ്കാരത്തിനും ഫാഷനും അനുസ്സരിച്ചാണ് നെയിൽ പോളിഷുകൾ സെലക്ട് ചെയ്യപ്പെടുന്നത്. ഫ്രാൻസാണ് ഏറ്റവും കൂടുതൽ വൈവിധ്യമുള്ള നെയിൽ പോളിഷുകൾ ഇറങ്ങുന്ന രാജ്യം. സാധാരണ ഗതിയിൽ വില കൂടിയ നെയിൽ പോളിഷുകൾ രണ്ട് മുതൽ ഏഴ് ദിവസം വരെ നിലനിൽക്കും.
പോളിഷ് റിമൂവർ
ഇഷ്ടമില്ലാത്ത നിറങ്ങൾ മാറ്റുന്നതിനും വേറെ പോളിഷുകൾ ഉപയോഗിക്കുന്നതിന് മുമ്പ് പോളിഷ് റിമൂവർ ഉപയോഗിച്ച് പഞ്ഞി കൊണ്ട് നഖങ്ങൾ തുടയ്ക്കണം. ഇവ ഓർഗാനിക് സോൾവെന്റുകളാണ്. പോളിഷിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ ഈ സോൾവെന്റിൽ ലയിച്ച് അലിഞ്ഞ് പോകുന്നു. അതുകൊണ്ടാണ് നിറങ്ങൾ നഖത്തിൽ നിന്ന് തുടച്ചു മാറ്റപ്പെടുന്നത്. സാധാരണ ഗതിയിൽ ഓയിൽ ഏജന്റുമാരായ അക്രലിക് അസറ്റോട്രയിൽ പോലുള്ള രാസവസ്തുക്കൾ ഉപയോഗിച്ച സോൾവെന്റുകളാണ് റിമൂവറായി ഉപയോഗിക്കുന്നത്. അതിന് ശേഷം കൈകൾ ഭംഗിയായി സോപ്പിട്ട് കഴുകി ഉണങ്ങിയതിനുശേഷം മാത്രം പുതിയ നെയിൽ പോളിഷുകൾ ഇടുക. അമിതമായി നെയിൽ പോളിഷുകൾ ഉപയോഗിക്കുന്നത്കൊണ്ട് ആരോഗ്യ പ്രശ്നങ്ങൾ നിരവധി ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് അവ തൊലിപ്പുറവുമായി സ്പർശിക്കാൻ ഇട വന്നാൽ. സ്ഥിരമായ ഉപയോഗം കാരണം വിരലുകളിൽ ക്യാൻസർ, രക്തത്തിൽ കെമിക്കലുകൾ കലർന്നുണ്ടാകുന്ന നാഡീ വ്യൂഹത്തകർച്ച എന്നിവ ഉണ്ടാകാം. അതു മാത്രമല്ല നെയിൽ പോളിഷ് ഉപയോഗിച്ച ശേഷം സ്ഥിരമായി നഖം കടിക്കുന്നവർക്ക് കെമിക്കലുകൾ ഉള്ളിൽ ചെന്ന് ഡയബറ്റിക് പോലുള്ളവ പിടിപെടാനുള്ള സാധ്യതകൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
0 Comments